Thursday, May 30, 2013

ഇന്നത്തെ സ്ത്രീ


ഇന്നത്തെ സ്ത്രീ

 

കാലം മാറുകയാണ് പെണ്കുട്ടികള്സ്വാതന്ത്ര്യത്തിന്റെ പുതിയ ജാലകങ്ങള്തുറന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും നമ്മുടെ സ്ത്രീകള്പുരുഷന്റെ സ്വകാര്യ സ്വത്തായി മാറിയിരിക്കുന്നു.  മാനസികമായും ബൌദ്ധികമായും അവള്ഒതുങ്ങി പോയതെന്താണ്. ഇത്രയും സാക്ഷരതയുള്ള കേരളത്തിലെ  സ്ത്രീകള്വളരെ വിധേയത്തോടെ ഒതുങ്ങിക്കൂടിയിരിക്കുന്നു.
 
 
സ്ത്രീകളെ വര്ണിക്കുവാന്സാഹിത്യകാരന്മാര്ക്കും കവികള്ക്കും വാക്കുകള്പോരാ. അത്ര നൈര്മല്യവും, സ്നേഹവും, വാക്കുകളില്കലര്ത്തി അവര്അവളെ ഒരു ദേവത ആക്കുന്നു. പക്ഷെ യഥാര് ജീവിതത്തില്അവള്ക്കു എന്ത് വില ആണുള്ളത്. അത്രയധികം മാനിക്കപ്പെടുന്നുണ്ടോ?.

സ്ത്രീകള്സുരക്ഷിതരല്ലെന്ന് പ്രചരിക്കുമ്പോഴും അവളുടെ സ്വാതന്ത്ര്യത്തിനു മേല്നിയന്ത്രണമെര്പ്പെടുത്താന്പുരുഷ മേധാവിത്വമുള്ള സമൂഹം ശ്രമിക്കുന്നു.  പുറം ലോകത്തെ സുരക്ഷിതത്വമില്ലായ്മ അവളെ ഒതുങ്ങികൂടാന്പ്രേരിപ്പിക്കുന്നു. ഇനി ആരെങ്കിലും മുന്നിട്ടിറങ്ങിയാല്അവര്ക്ക് ഒരുപാട് വെല്ലുവിളികള്നേരിടേണ്ടി വരുന്നു.

സ്ത്രീധനത്തിന്റെ പേരില്ഏറ്റവും കൂടുതല്പ്രശ്നങ്ങളും, മരണങ്ങളും നടക്കുന്നത് കേരളത്തിലാണ്, ഏറ്റവും അധികം സ്ത്രീ പീഡനങ്ങളും. എന്ത് കൊണ്ട് കേരളത്തില്സ്ത്രീകള്ഇത്രയതികം അപമാനിക്കപ്പെടുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരേണ്ട  പുരുഷന്തന്നെ അവളെ അപമാനിക്കുന്നു. അവളെ താഴ്ത്തികെട്ടുന്നു. ജീവിതവും, സംസ്കാരവും കച്ചവടല്ക്കരിക്കപ്പെട്ടിരിക്കുന്നു, സ്ത്രീയും ഒരു ചരക്കായി മാറിയിരിക്കുന്നു. അവളെ അങ്ങനെ തന്നെ കാണാന്പുരുഷ സമൂഹം ശ്രമിക്കുന്നു. അബല ആയ  അവള്‍ വ്യക്ത്വിത്വമില്ലാത്തവളായി സ്വയം ഒതുങ്ങി കൂടുന്നു, ഉച്ചത്തില്സംസാരിക്കുന്നതു പുരുഷനാണെങ്കില്അവന്ശക്തനാണ്, എന്നാല്അതൊരു സ്ത്രീ ആണെങ്കില്അവള്അച്ചടക്കമില്ലാത്തവളായി. നിശ്ചിത് കളങ്ങളില്നിന്നും പുറത്തു വരാനാവാതെ സ്ത്രീയെ പ്രതിഷ്ടിചിരിക്കുകയാണ് , അവിടുന്ന് പുറത്തു വരാതെ ജീവിതം എങ്ങനെ അതിന്റെ പൂര്ണതയില്ആസ്വദിക്കാന്കഴിയും.

താഴെ തട്ടിലുള്ള സ്ത്രീകളെ ആരും ഫെമിനിസം പഠിപ്പിക്കേണ്ടതില്ല. നിത്യ ജീവിതവുമായി പോരുതുന്നതിനിടയില്അവര്സ്വയം ഫെമിനിസ്ടുകള്ആയിത്തീരും. അതിനവര്ബുദ്ധിജീവികളും,വനിതാ നേതാക്കളും ഒന്നുമാകേണ്ട ആവശ്യമില്ല. കുടുംബം നോക്കി നടത്തേണ്ടതു അവര്മാത്രമാണ്. 

പക്ഷെ മദ്ധ്യവര്‍ഗ്ഗ സ്ത്രീകളുടെ കാര്യം വ്യത്യസ്തമാണ്.എന്തും മൂടി വച്ചും, സന്തോഷം അഭിനയിച്ചും അവര്തന്നിലേക്ക് തന്നെ ഒതുങ്ങികൂടുന്നു. ഇവിടെ ആണ് ഏറ്റവും അധികം പീഡനങ്ങള്നടക്കുന്നതും. തന്റെ തന്നെ അന്തസത്തയെ അടിയറവക്കുന്നവ ര്‍. സ്വന്തം ശക്തിയെ തിരിച്ചറിഞ്ഞു തിരുത്തേണ്ടത് അവര്തന്നെ ആണ്.

 അവള്ആരാണെന്നു പോലും തിരിച്ചറിയാന്കഴിയാത്തവിധം ഒരേ അച്ചില്വാര്ത്തദിനങ്ങളുമായി കഴിയുന്നവള്‍. ഭര്ത്താവിനും മക്കള്ക്കും വേണ്ടി ജീവിക്കുന്ന അവള്തനിക്കായി ജീവിക്കാന്മറന്നു പോകുന്നു. പിന്നെ സ്വയം ഞാന്ആരായിരുന്നു എന്ന് തിരിച്ചറിയാന്തുടങ്ങുമ്പോഴേക്കും, ഓര്മയില്ഒന്നും തെളിയാതെ വരുന്നു. 

സ്ത്രീകള്രാഷ്ട്രീയത്തിലേക്ക് വരാന്മടിക്കുന്നു. അത്രയേറെ മലീസമായത് കൊണ്ടാണ് അവര്മടി കാണിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് അവരെ കൊണ്ട് വരാനുള്ള ആര്ജവം പുരുഷന്മാര്കാണിക്കുന്നില്ല. സ്ത്രീകള്ക്ക് അതിനുള്ള തന്റെടവുമില്ല.

മഹാഭാരതത്തിലെ ദ്രൌപതിയെ പോലെ ശക്തയും,ബുദ്ധിമതിയും, വികാരവതിയുമായ സ്ത്രീ. “എനിക്ക് തലച്ചോര്ഉണ്ട്, ഗര്ഭപാത്രമുണ്ട്, ഞാനതില്സംതൃപ്ത ആണെന്ന് പറഞ്ഞു അഭിമാനം കൊണ്ടവള്‍. അങ്ങനെ ഓരോ സ്ത്രീകളും ദ്രൌപതിയെ പോലെ അഭിമാനികള്ആകാത്തത് എന്ത് കൊണ്ട്?. ആത്മവിശ്വാസമുള്ള, ശക്തയായ പെണ്കുട്ടി ആയി അവളെ വളര്ത്താന്കുടുംബത്തിനു കഴിയണം, എല്ലാ സുരക്ഷിതത്വവും കൊടുക്കാന്സമൂഹത്തിനും കഴിയണം.  മനുഷ്യവംശത്തിന്റെ നിലനില്‍പ്പ്‌ തന്നെ സ്ത്രീയിലൂടെ ആണെന്നുള്ള ഓര്മ്മയിലെങ്കിലും അവളെ ബഹുമാനിക്കുക.

സ്ത്രീയെ, നീ സ്വയം നിന്നെ സ്നേഹിക്കാന്പഠിക്കൂ, സ്വന്തം കഴിവുകളെ സ്വയം തിരിച്ചറിയൂ. അപ്പോള്നിന്റെ കാല്ച്ചുവട്ടിലെ മണ്ണ് ഒഴുകി പോകില്ല. അപ്പോള്‍ നിന്നെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ ഇടയില്പഴയ ധീരയായ, സ്വതന്ത്രയായ മലയാളി സ്ത്രീയായി ജീവിക്കാന്‍  കഴിയും