Monday, September 10, 2012

ആത്മാവിന്റെ പാതി

ഞാന്‍ അതുല്‍ഒരു മള്‍ടി നാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന പോസ്റ്റില്‍ , ഇരുപത്തി നാല് മണിക്കൂറും ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവന്‍മടുപ്പ് തോന്നിയപ്പോഴാണ് ജീവിത ബഹളങ്ങളില്‍ നിന്ന് ഒളിച്ചോടണമെന്ന്തോന്നിയത്.  രാവും പകലും ഇല്ലാതെ അലഞ്ഞു തിരിയുന്നതും ഒരു സുഖമാണ്. യാത്രകള്‍ എന്നും എനിക്കിഷ്ടമാണ്. ഏകാന്ത സന്ധ്യകളില്‍ സ്വപ്നം കണ്ടിരിക്കാന്‍ആ സ്വപ്നങ്ങളില്‍ കൂടണയാന്‍ വരുന്നവര്‍മനസ്സിന് സന്തോഷം തരുന്നവര്‍ മാത്രം. ആ നിമിഷങ്ങളില്‍ഞാന്‍ ഞാനായി തീരുന്നു. ഏകനായി നടക്കുമ്പോള്‍ എന്നിലേക്ക് തുറക്കുന്ന സ്വകാര്യതയില്‍ കൂട്ടുകൂടാനയിരുന്നു  എനിക്കിഷ്ടം. ശ്വാസം മുട്ടിക്കുന്ന ജോലി തിരക്കുകള്‍ക്ക്ആശ്വാസമായി ഒരു കൂട്ട് കൂടാന്‍ അമ്മ നിര്‍ബന്ധിച്ചു തുടങ്ങി. അപ്പോഴാണ് മനസ്സിന്റെ അടിത്തട്ടില്‍ ഒരു സ്വപ്നം പോലെ സൂക്ഷിക്കുന്ന എന്റെ ആത്മാവിന്റെ പാതിയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.    

എത്രയോ പെണ്‍കുട്ടികള്‍ എന്റെ ആത്മാവില്‍ തൊട്ടു കടന്നു പോയിഎങ്കിലും  ആത്മാവിലേക്ക് പെയ്തിറങ്ങുന്ന കുളിര്‍ മഞ്ഞായി അവള്‍ മാത്രം വേറിട്ട് നിന്നു . സ്വപ്നത്തില്‍ മാത്രം ഞാന്‍ കാണാറുള്ള എന്റെ ആത്മ സഖി, എവിടെയോഏതോ ജന്മത്തില്‍ എനിക്ക് നഷ്ടമായ എന്റെ ആത്മാവിന്റെ പാതി,  ഈ ജന്മമത്രയും  അവളെ കാത്തിരുന്നു,  ഒരു നാള്‍ നീ പടി കടന്നെത്തുമെന്നു   മോഹിച്ചു,  എന്‍റെ ആത്മാവ് മന്ത്രിച്ചു,  "നിനക്കായ് അവള്‍ ഭൂമിയിലുണ്ട് , നിന്നെ തേടി അവളും അലയുകയാവും. 

 എല്ലാ രാത്രികളിലും സ്വപ്നത്തില്‍ അവള്‍ എന്റെ കിടക്കക്കരുകില്‍ വന്നു, എന്റെ കൈ എടുത്തു അവളുടെ ഉള്ളം  കൈയില്‍  വയ്ക്കുന്നു .പിന്നെ കണ്ണുകളില്‍ നോക്കി ഇരുന്നു, എന്തൊക്കെയോ കഥകള്‍ പറയുന്നു. തീക്ഷ്ണമായ വികാരങ്ങളുള്ള മുഖംഈ ഭൂമിയിലെ മുഴുവന്‍ പ്രണയം നിറയുന്ന കണ്ണുകള്‍അതിന്റെ തിളക്കം  ആ കണ്ണുകളില്‍ നോക്കുമ്പോള്‍ ,   ശരീരം  തളരുന്നു , മനസ്സില്‍ ഒരു തണുപ്പ്ശരീരം ഭാരമില്ലാതെ ഒരു അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്നു  മുന്നില്‍ ആ  തിളങ്ങുന്ന കണ്ണുകള്‍ മാത്രം.

എത്രെയോ ജന്മങ്ങളായി ഞാന്‍ നിന്നെ  തിരയുന്നു ഒരിക്കല്‍ എന്നില്‍ നിന്ന് വേര്‍പെട്ടു പോയ എന്റെ ആത്മാവിന്റെ പകുതി. ഓരോ ജന്മവും  ആത്മാവ്‌ നിന്നെ തേടി നടന്നു. ഈ ജന്മം എനിക്ക് നിന്നെ കണ്ടു മുട്ടിയെ കഴിയുഅത്ര തീവ്രമായി ആ വികാരം  മനസ്സിനെ മഥിക്കുന്നു. അതൊരു വിങ്ങലായി മനസ്സില്‍ പടരുന്നു. ചിലപ്പോള്‍ ഒരു ഭ്രാന്തനെ പോലെ  അലഞ്ഞു തിരിയുന്നു,  ഓരോ ജന്മത്തിലും  നിന്നെ കാത്തിരുന്നു. ഇവിടെ  ഈ ഏകാന്തതയില്‍ നിന്റെ ഓര്‍മകള്‍ ശക്തമാകുന്നുനിനക്ക് മാത്രമേ എന്റെ മനസ്സിന്റെ വിങ്ങല്‍ മനസ്സിലാകു, നിനക്ക് മാത്രമേ എന്റെ ഹൃദയത്തിന്റെ വേദന അറിയൂനിനക്ക്  മാത്രമേ അതിരുകളില്ലാതെ എന്നെ സ്നേഹിക്കാന്‍ കഴിയു. നിന്റെ ആത്മാവ്‌ എന്നില്‍ ചേര്‍ന്നാല്‍ മാത്രമേ നമ്മള്‍ ഒന്നാകു. ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയാത്ത സ്നേഹം. ഒരേ വിചാരമുള്ള , ഒരേ വികാരമുള്ള ഒന്നുപോലെ മിടിക്കുന്ന ഹൃദയമുള്ള രണ്ടാത്മാക്കള്‍തീയില്‍ കാച്ചി ശുദ്ധമായ സ്വര്‍ണം പോലെഒരിക്കലും നിറം മാറത്ത  സ്നേഹംധാരണകളും,   ഉപാധികളും, അതിരുകളുമില്ലാത്ത സ്നേഹംഅത് പുഴപോലെ  ഒഴുകി തടസ്സങ്ങളില്ലാതെഒടുവില്‍ സമുദ്രത്തില്‍ ചെന്ന് ചേര്‍ന്ന് തിരമാലകളായി ആര്‍ത്തുല്ലസിച്ചു തീരങ്ങളെ തട്ടി ഉണര്‍ത്തുന്നു.

ഇതൊക്കെ എന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ ആയിരിക്കാംഎങ്കിലും ഞാന്‍ നിനക്കായി കാത്തിരിക്കുന്നുഅലയുന്നു. പോയ ജന്മത്തില്‍ മുഴുവിക്കാന്‍ കഴിയാതെ പോയ യാത്രഈ ജന്മത്തില്‍ നടന്നു തീര്‍ക്കണം.  അവള്‍ കൊളുത്തി തന്ന സ്നേഹത്തിന്റെ തിരിനാളം  കെടാതെ മനസ്സില്‍ സൂക്ഷിക്കുന്നു. ആ സ്നേഹം അനര്‍വചനീയമാണ്   അത് നഷ്ടപെടുന്നവരുടെ വേദന അത് അനുഭവിച്ചവര്‍ക്കു മാത്രമേ അറിയൂ , നിരാശ കാമുകന്മാരെ കാണുമ്പോള്‍ എന്റെ മനസ്സിലും ആ നിരാശ പടരുംഅവരുടെ വേദന എന്റെ ആത്മാവിലേക്കും പടരും. അവരുടെ ആത്മാവിന്റെ പാതി നഷ്ടപ്പോഴുണ്ടായ വേദന അത് എത്ര അസഹനീയം ആയിരിക്കും . ചിലര്‍ സ്വയം ജന്മം ഒടുക്കും, ആ വേദന സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍

പകല്‍ മുഴുവന്‍ തന്റെ പ്രിയനെ കാത്തിരുന്ന കടലിന്റെ പ്രണയ സാഫല്യ നിമിഷമായ  അസ്തമയം, എനിക്കേറ്റവും പ്രിയപെട്ടതാണ് . വെറുതെ തനിച്ചിരിക്കുമ്പോള്‍ ഈ സൂര്യാസ്തമയം കാണുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ആര്‍ക്കു വേണ്ടിയാണ് മനസ്സ് അസ്വസ്തമാകുന്നത്, തന്നെ പ്രണയം കൊണ്ട് മൂടാനായി വരുന്നവള്‍ക്ക് വേണ്ടിയോ...

കടല്‍തീരത്തെ മണലില്‍  ആകാശം നോക്കി കിടന്നുസന്ധ്യ പതിയെ കടന്നു വരുന്നു.  കൂട്ടത്തോടെ കടല്‍കാക്കകള്‍ പറന്നു പോകുന്നു. ആളുകളും ഒഴിഞ്ഞു തുടങ്ങി. എല്ലാവരും  കൂടണയാനുള്ള തന്ത്രപാടിലാണ്. കടും ചുവപ്പ് പടര്‍ത്തി സൂര്യന്‍ മറയാന്‍  തുടങ്ങുന്നു.  

ആ സായാഹ്നത്തിലാണ് അവിചാരിതമായി ഞാന്‍ അവളെ കണ്ടത്ഒരു നിമിഷം ആ കണ്ണുകള്‍ തമ്മില്‍ ഉടക്കി അതെ തീവ്രമായ അനുരാഗം നിറയുന്ന കണ്ണുകള്‍കണ്ണുകള്‍ക്ക്‌ എത്ര തീക്ഷ്ണതയോ , അത് എന്റെ ആത്മാവ്‌ വരെ എത്തി ആ നോട്ടം ആ കണ്ണുകള്‍ എന്നെ തേടി വരുന്നത് പോലെ.  ഹൃദയത്തിന്റെ മിടിപ്പ് കൂടിചലനശേഷി നഷ്ടപ്പെട്ട ഞാന്‍ മറ്റൊരു ലോകത്ത് എത്തിയത് പോലെസ്ഥലകാല ബോധം നഷ്ടപെട്ടവന്‍അവള്‍ തന്റെ വളരെ അടുത്ത് തന്നെ ഉണ്ട്ആര്‍ത്തുല്ലസിച്ചു വരുന്ന തിരമാലകളെ നോക്കി നില്‍ക്കുന്ന, അവളുടെ മുഖത്തും പണ്ടെങ്ങോ കണ്ടു മറന്ന ഭാവം. അതെ ഇവള്‍ തന്നെ ആണ് എന്റെ സ്വപ്നങ്ങളില്‍ വരുന്ന, എന്റെ ആത്മാവിനെ  തൊട്ടു ഉണര്‍ത്തിയവള്‍പെട്ടെന്നാണ് ഒരു വന്‍ തിരമാല  വന്നു അവളെ കട പുഴക്കി യത്,അടുത്ത് നിന്ന താന്‍ തന്നെ അവളെ കടന്നു പിടിച്ചു, രക്ഷക്ക് വേണ്ടി അവള്‍ തന്നെ ചുറ്റി പിടിച്ചു. ആകെ നനഞ്ഞ അവളെ കണ്ടപ്പോള്‍ മഴയില്‍  നനഞ്ഞ ഒരു പാരിജാത പുഷ്പം പോലെ തോന്നി, അസ്തമയ സൂര്യന്റെ കതിരുകള്‍ വീണു അവളുടെ മുഖം സ്വര്‍ണവര്‍ണമായി, ചെമ്പിച്ച മുടി കുങ്കുമ വര്‍ണത്തില്‍ തിളങ്ങി. ആ വലിയ കരിനീല മിഴികളില്‍ പെട്ടെന്ന് നാണം നിറഞ്ഞു. പുഞ്ചിരിയില്‍ നുണക്കുഴികള്‍ വിരിഞ്ഞു,

 പിന്നെ പരിചയപ്പെടാന്‍ അവസരം കിട്ടിമലയാളത്തില്‍ വേരുകള്‍ തേടികടല്‍ കടന്നെത്തിയ പെണ്‍കുട്ടിഅരുണ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മലേഷ്യയില്‍, കുടികേറി  പാര്‍ത്ത അപ്പൂപ്പന്മാര്‍ , അച്ഛനമ്മമാരുടെ കൂടെ ഇംഗ്ലണ്ടില്‍ താമസിക്കുന്നു. ഒരിക്കലും ഇന്ത്യ കണ്ടിട്ടില്ലാത്തവള്‍പൈതൃകം നഷ്ടപെട്ടവള്‍ . പടിഞ്ഞാറന്‍ നാട്ടില്‍ വളരുന്നു എങ്കിലും, ഇന്ത്യയെ സ്നേഹിക്കുന്നുസ്വന്തം പൈതൃകം  തേടി വന്നവള്‍,അധികം സംസാരങ്ങള്‍ ഇല്ലാതെസ്വയം പരിചയപ്പെടുത്തലുകളിലൂടെ പെട്ടെന്ന് കൂട്ടുകൂടാന്‍ കഴിഞ്ഞു. വളരെ വര്‍ഷങ്ങളായി അറിയുന്നവരെ പോലെഞങ്ങള്‍  സംസാരിച്ചു കൊണ്ടേ ഇരുന്നു.അവള്‍ ഒലിവിന്റെ നിറമുള്ള ഒരു സുന്ദരികാന്തിക ശക്തിയുള്ള  വിടര്‍ന്നു വലിയ കണ്ണുകള്‍, തീക്ഷ്ണമായ മുഖം ഉള്ളവള്‍, ചിരിക്കുമ്പോള്‍ വിടരുന്ന നുണക്കുഴികള്‍, കണ്ണുകളും, ചിരിയുമാണ് ഏറെ ആകര്‍ഷകമായി തോന്നിയത്, അവള്‍ ആരെയും മോഹിപ്പിക്കുന്ന സുന്ദരി തന്നെ.   

 ഒരേ തൂവല്‍ പക്ഷികളെ പോലെ സ്വാസ്ഥ്യം തേടി നടന്നു ഞങ്ങള്‍ , പിന്നെ എപ്പോഴോ മനസ്സിലായിഒരിക്കലും പിരിയാന്‍ കഴിയില്ലെന്ന്.

 അരുണപറഞ്ഞ  വഴികളില്‍ , അവള്‍ കൊണ്ട് വന്ന തെളിവുകളില്‍ കൂടി ഞങ്ങള്‍ വളരെ ദൂരം നടന്നുപക്ഷെ അവളുടെ പിന്‍ഗാമികളെ കുറിച്ച് ഒരു തുമ്പു പോലും കണ്ടെത്താനായില്ല.  അവളുടെ ഹൃദയം  തന്റെ ആത്മാവിന്റെ പാതിയെ  കണ്ടു പിടിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു.

അവളെ കണ്ടു മുട്ടിയ  ആ ദിവസം  ഉറങ്ങാനേ കഴിഞ്ഞില്ല,    ഒരു അപ്പൂപ്പന്‍  താടി പോലെ ഭാരമില്ലാത്തവനായി ,  ഹൃദയത്തെ വലിഞ്ഞു മുറുക്കിയ വിങ്ങല്‍ എവിടെയോ അപ്രത്യക്ഷമായി,  ആ രാത്രി  മതി മറന്നു ഉറങ്ങിഅവള്‍ സ്വപ്നങ്ങളില്‍ വന്നതേയില്ല. 

പിന്നെ അവളോട്‌ പറഞ്ഞു എന്റെ മനസ്സിന്റെ വിങ്ങല്‍ കാത്തിരിക്കുന്ന മനസ്സിന്റെ പാതിയെ കുറിച്ച്.അവളുടെ കണ്ണിലും ആകാംഷയുടെ മുള്‍ മുനകള്‍  അവളും ആ ഒരു യാത്രയിലായിരുന്നു പിതാമഹന്മാരുടെ പുണ്യ ഭൂവില്‍  സ്വാസ്ഥ്യം തേടി വന്നവള്‍ അരുണ, തന്റെ  ആത്മാവിന്റെ കൂട്ടുകാരി . ഈ നിമിഷം എന്തോ സംഭവിക്കുന്നതായി അവനു തോന്നി. ഞാന്‍ അനുഭവിക്കുന്ന അലൌകികമായ ആനന്ദം അതെങ്ങനെ പറഞ്ഞറിയിക്കണം എന്ന് അറിയാതെ വിഷമിച്ചു. അവളുടെ ആത്മാവ് അറിയുന്നുണ്ടായിരുന്നു ആ വിങ്ങല്‍അവള്‍  കൈ വിരലുകളില്‍ പിടിച്ചു, ആ  വിരല്‍ തുമ്പിലെ  തണുപ്പ്   മനസ്സില്‍ ഒരു വേനല്‍ മഴ ആയി പെയ്തിറങ്ങി.  സിരകളില്‍ ആ തണുപ്പ് പടര്‍ന്നു. 

 ഒരു അവധി ദിനത്തില്‍ പകലിരുവോളും ആ കിടപ്പില്‍ മിഴികളടച്ചു ആത്മാവിന്റെ ആഴങ്ങളില്‍ ഉത്തരം തേടി ഞാന്‍ കിടന്നു,  ആ സന്ധ്യയില്‍ അവള്‍ വന്നു, എന്നെ തേടി,  തീവ്രമായ അനുരാഗം ഒഴുകി തുടങ്ങി ഹൃദയത്തില്‍ നിന്ന് അതൊഴുകി ഒരു പുഴ ആയി  ഞാന്‍ അവളോട്‌ പറഞ്ഞു,  അരുണ, നീ എനിക്ക് സ്വന്തം എന്നെ തിരഞ്ഞു വന്നഎനിക്കായി മാത്രം സൃഷ്ടിച്ചവള്‍ , എന്റെ ആത്മാവിന്റെ പകുതി”. ഈ ജന്മങ്ങളത്രയും താനും  അവളും പ്രണയിക്കുകയായിരുന്നു. കടലും കരയും പോലെ , സൂര്യനും താമരയും പോലെഈ ജന്മത്തിന്‍ ഒടുവില്‍ നമ്മള്‍ ഒന്നാകുന്ന നിമിഷം. 

ഞങ്ങള്‍ കടല്‍ തീരത്ത് കൂടി കൈകോര്‍ത്തു നടന്നു. ഇപ്പോള്‍ എന്‍റെ ഹൃദയം പരമശാന്തിയുടെ  നിറഞ്ഞു കത്തുന്ന തിരിനാളം പോലെ ശാന്തം, ആത്മാവിന്റെ വിങ്ങല്‍ ഈ സമാഗമത്തോടെ മാഞ്ഞു പോയിരിക്കുന്നു. ഇനി അവള്‍ അവനു സ്വന്തം.  അരുണയെ നെഞ്ചോട്‌ ചേര്‍ത്ത് അവളുടെ ചുണ്ടുകളില്‍ ചുംബിച്ചു. പ്രണയാര്‍ദ്രമായ ഹൃദയങ്ങള്‍  ഇനിയും ഒന്നാകാനുള്ള വെമ്പലിലാണ്.

 നിലം ഒരുക്കാന്‍ നിന്നെയും  കാത്തിരിക്കുകയായിരുന്നു. ഉഴുതു മറിക്കേണ്ടതുംവിത്ത് എറിയേണ്ടതും ഒരു അനുഷ്ടാനം പോലെ ആണ്കലപ്പ കൊണ്ട് നിലത്തിന്റെ നിന്മോന്നതകളില്‍ ചാലുകള്‍ കീറി പുതു രക്തം ഒഴുക്കാന്‍  മനസ്സ് വെമ്പുന്നു.  

5 comments:

  1. ജന്മാന്തരങ്ങള്‍ നീളുന്ന പ്രണയത്തെ നന്നായി വരച്ചു കാട്ടി
    ആശംസകള്‍

    ReplyDelete
  2. Puthiya Bhoomikku. Puthiya aakashathinum...!

    Manoharam, Ashamsakal...!!!

    ReplyDelete
  3. ഷീല ചേച്ചി കൊള്ളാം.അഭിനന്ദനങ്ങള്‍

    ReplyDelete
  4. സുധീഷ്‌December 1, 2012 at 11:43 PM

    ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രണയിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല...ഒരു oneway പ്രണയമെങ്കിലും എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ടാകും.....നന്നായിട്ടുണ്ട് വിദ്യേച്ചി...പ്രണയത്തിന്‍റെ തീവ്രതയും വേദനയും സുഖവും എല്ലാം നന്നായി വരച്ചു കാട്ടിയിട്ടുണ്ട്...കഥാകാരിക്ക് അഭിനന്ദനങ്ങള്‍.......

    ReplyDelete