Sunday, September 16, 2012

എന്നെ തേടി എത്തിയ മനസുകള്‍

എനിക്ക് വീഴ്ചകള്‍ പതിവാണ് , അല്ലറ ചില്ലറ പരുക്കുകളോട് രക്ഷപെടുകയാണ് പതിവ്. ആ പതിവ് ഈ പ്രാവശ്യം തെറ്റി.
"വീണിതല്ലോ കിടക്കുന്നു......"ഒരിടത്ത്  അടങ്ങി ഇരിക്കാത്ത എനിക്കതൊരു ഷോക്ക്‌ ആയിരുന്നു ആ വീഴ്ച . എഴുന്നെല്കാന്‍ വയ്യാതെ ഒരേ കിടപ്പ്. പ്ലാസ്റ്റെറിട്ട കാല് കാണുമ്പോള്‍, ഉള്ളില്‍ ദേക്ഷ്യവും , സങ്കടവും..... മക്കളും, ബന്ധുക്കളും,കൂട്ടുകാരും ക്ഷേമാന്നെഷണവുമായി കൂടെ ഉണ്ടായിരുന്നു,വിവരം അറിഞ്ഞു ഭര്‍ത്താവും വന്നു അവര്‍ക്കെല്ലാം ഓടി നടന്നിരുന്ന എന്റെ അവസ്ഥ കണ്ടു സങ്കടമുണ്ടെങ്കിലും, അവര്‍ ഇപ്പോഴും കളി ആക്കാനുള്ള ആവേശം കാണിച്ചു.
എല്ലാവരും കൂട് ഒഴിഞ്ഞു പോയി. ഞാനും സരോജിനി ചേച്ചി
എന്ന സഹായിയും മാത്രമായി, പക്ഷെ അവര്‍ ഒരു അമ്മയെ പോലെ എപ്പോഴും എനിക്ക് സഹായത്തിനുണ്ടായിരുന്നു. ശരിക്കും അവര്‍ ഒരു ആശ്വാസം തന്നെ ആയിരുന്നു, പിന്നെ വല്ലപ്പോഴും കയറി വരുന്ന അയല്‍പക്കക്കാരും, ബന്ധുക്കളും.

പിന്നെ ഉള്ളത് ടി.വി ആണ് , ഇപ്പോള്‍  അതിലെ ഓരോ അവതാരകയും, അവതാരകനും സ്വന്തമാണ്. ചിലരൊക്കെ ആരു ബോറന്മാരും,ബോറത്തികളും ആണെങ്കില്‍ പോലും, ടി.വി.അധികം കാണാത്ത ഞാന്‍, ഈ കിടപ്പ് കാരണം  ടി.വി ലോകത്തെ നിത്യ സന്ദര്‍ശകയായി.

പിന്നെ പുസ്തകകങ്ങള്‍, അതായിരുന്നു എന്റെ ലോകം. വായിക്കാന്‍ ബാക്കി വച്ച പുസ്തകങ്ങള്‍. ഈച്ചര വാരിയരുടെ ‘’ഒരു അച്ഛന്റെ ഒര്മാകുരിപ്പുകള്‍” ബന്ന്യാമന്റെ “ആട് ജീവിതം”, ശിവാജി സാമന്തിന്റെ “കര്‍ണന്‍”, അങ്ങനെ വായനയും തുടര്‍ന്നു, നെറ്റ് ലോകത്തോക്കെപരതി നടന്നു,  അങ്ങനെ മനസ്സിലും എത്തി. കുറച്ചു പേരെ പരിചയപ്പെട്ടു.

പിന്നെയും സമയം ബാക്കി. ജന്നലിനപ്പുറം  കാണുന്ന കാഴ്ച ആഹ്ലാദം തരാറുണ്ട്, അപ്പോഴാണ് ഞാന്‍ പക്ഷികളെ ശ്രദ്ധിച്ചു തുടങ്ങിയത്, എത്ര തരം പക്ഷികള്‍  ,കുളത്തില്‍ നിന്ന് മീനുകളെ  റാഞ്ചാന്‍  വരുന്ന നീല പൊന്മാന്‍, കുളക്കോഴി, ഇവയെല്ലാം എത്ര തന്ത്രശാലികള്‍. ആണ് .... ?, പാവം മീനുകള്‍.....
ഒന്നിച്ചു പറന്നു പോകുന്ന പക്ഷികള്‍ , വൈകുന്നേരം, മുറ്റത്തെ ആല്‍ മരത്തില്‍ കൂട് കൂട്ടാന്‍  വരുന്ന ചാരനിറമുള്ള പക്ഷികള്‍, അവരുടെ കുറുകലുകള്‍ , ശരിക്കും പ്രണയം കാണണമെങ്കില്‍ അത് നോക്കി ഇരിക്കണം, കൊക്കുരുമ്മി, കണ്ണുകളില്‍  പ്രണയം നിറച്ചു അവര്‍ നോക്കിയിരിക്കും.ആകാശചരുവില്‍ സുര്യന്‍ എരിഞ്ഞടങ്ങുന്നതും സന്ധ്യ പതിയെ പതിയെ കടുന്നു വരുന്നതുമെല്ലാം പതിവ് കാഴ്ചകളായി.

ഒരു ഉച്ച ഉറക്കത്തിലാണ് അവരെല്ലാം കൂടി എന്റെ വീടിലേക്ക്‌ വന്നത്. റ്റി.വി യിലെ അവതാരകരും അവതാരികകളും, വന്നപ്പോഴേ സുഖ വിവരങ്ങള്‍ അന്വേഷിച്ചു. പിന്നെ കലുപില പറഞ്ഞു , തളത്തിലും കോണി പടിയിലും ഇരുന്നു, അവര്‍ക്ക് ചേച്ചി ചായയും പലഹാരങ്ങളും കൊടുത്തു. കഥകള്‍ പറഞ്ഞിരുന്നപ്പോഴേക്കും സന്ധ്യ ആയി .പിന്നെ മേല് തുടക്കാനായി ചേച്ചി വന്നപ്പോള്‍ അവരെല്ലാം എന്റെ മനസ്സില്‍ നിന്ന് പോലും പടി ഇറങ്ങി പോയി. 

ഒരു സന്ധ്യയ്ക്ക്  പാട്ട്  കേട്ടിരുന്നു മയങ്ങി പോയ വേളയില്‍ ആണ്  മോഹന്‍ലാലും, മമ്മൂട്ടിയുമൊക്കെ പടി കയറി വന്നത്. അവരൊക്കെ ക്ഷേമം അന്വേഷിച്ചു വന്നു പോയി. 
പിന്നെയും അതിഥികള്‍ ........  ദിവസങ്ങള്‍ വിരസതയോടെ  പോയികൊണ്ടിരുന്നു. എല്ലാം കണ്ടു മടുത്തു തുടങ്ങി . ഇതിനിയും എന്ന് ഊരി  മാറ്റും. ഡോക്ടറെ  കാണാന്‍ പോകുമ്പോള്‍ ഞാന്‍ ആവാലതിപ്പെട്ടു  കൊണ്ടിരുന്നു, എനിക്കിനി വയ്യ, ഇതും ചുമന്നു കൊണ്ട് നടക്കാന്‍.
പിന്നെ ദിവസങ്ങള്‍ ഉണര്‍വിലും ഉറക്കത്തിലുമായി കടന്നു പോക്കൊണ്ടിരുന്നു.ഒരു ദിവസം വായിച്ചു കിടന്നു ഉറങ്ങി പോയതറിഞ്ഞില്ല ആരുടെയൊക്കെയോ കാല്‍പെരുമാറ്റം കേട്ടാണ് ഉണര്‍ന്നത്, കണ്ണ് തുറക്കാതെ കിടന്നു. ആരോ പറയുന്നു നല്ല ഉറക്കമാണ്, ഉണര്ത്തേണ്ട .എന്റെ കൈ വിരലില്‍ ഒരു തണുത്ത സ്പര്‍ശം. കണ്ണ് തുറന്നപ്പോള്‍ ആകെ അതിശയം. യഥാര്‍ഥ്യമോ അതോ  സ്വപ്നമോ.? ഒരു നിമിഷം അങ്കലാപ്പായി. ചേച്ചി വന്നു പറഞ്ഞു, മോളെ കാണാന്‍ വന്നവരാണ്. മനസ്സിലായി ഹോ....ആരൊക്കെ ആണ് വന്നിരിക്കുന്നത്.. പാവം പുണ്യാളനു  കരയുന്ന ഭാവമായിരുന്നു, ജാഡക്കാരനായ രാജേഷ്‌ വലിയ ഗൌരവത്തിലായിരുന്നു, എങ്കിലും കണ്ണില്‍ ആര്‍ദ്രത ഉണ്ടായിരുന്നു. ഒരു റൊമാന്റിക്‌ പുഞ്ചിരിയുമായി ജോയിയും, ഒരു ഭാവഗായകനെ പോലെ അനീഷും, പിന്നെ അധികം പരിചയമില്ലാത്ത മുഖങ്ങളും. അങ്ങനെ എന്റെ മനസ്സിലെ കൂട്ടുകാര്‍ എന്റെ അടുത്തെത്തി സൌഹൃദം  പങ്കിടാന്‍, അതെ ഇതാണ് സ്നേഹം.... ഇതാണ് കൂടായ്മ.......ഇതാണ് മനസ്സ്. ഈ മനസ്സില്‍ എന്നെ എത്തിച്ച മനോജ്‌ നിനക്കെന്റെ നന്ദി അറിയിക്കുന്നു.

2 comments:

  1. എന്നെ തേടിയെത്തിയ മനസ്സിലെ മനസ്സുകള്‍
    അവതരണം നന്നായി, വൈകിയെത്തിയ
    ആളായതിനാല്‍ എന്റെ മുഖം തിരിച്ചറിയാതെ പോയി,
    സാരമില്ല, എന്തായാലും നമ്മള്‍ ഒരു നാട്ടുകാര്‍, എങ്കിലും
    അധികം പരിചയമില്ലാത്ത ചില മുഖങ്ങളുടെ കൂട്ടത്തില്‍ പെട്ടുപോയി ഞാനും
    അവിടെ പരിചയം ആയില്ലെങ്കിലും ഇവിടെ പരിചയമായി ആദ്യം തന്നെ ഓടിയെത്തി ഒരു കമന്റുമായി.
    മറ്റൊരു കമന്റില്‍ സൂചിപ്പിച്ചതുപോലെ ഈ വരികള്‍ കോപ്പി ചെയ്തു notepadil paste ചെയ്തു വീണ്ടും കോപ്പി ചെയ്തിട്ടാല്‍ ഈ aksharanagl ലഭിക്കും
    ആശംസകള്‍ എഴുതുക അറിയിക്കുക

    ReplyDelete
  2. sheelechi...its nice...you have good talent.. keep writing..Ganga

    ReplyDelete