Monday, October 1, 2012


ഗാന്ധിജിയെ ഓര്‍ക്കണമെങ്കില്‍ ഒരു ഗന്ധിജയന്തി വേണം നമുക്ക്. എന്നേ നമ്മുടെ മനസ്സില്‍ നിന്നും, ഭാരതത്തിന്റെ മനസ്സില്‍ നിന്നും ഗാന്ധിജി കുടി ഒഴിക്കപെട്ടു. ഒരു മനുഷ്യന്‍, ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ഒറ്റകെട്ടായി നിര്‍ത്തി, അഹിംസയിലൂടെ  നിരാഹാര സമര മുറകളിലൂടെ  ആ രാജ്യത്തിന്‍റെ സ്വാതത്ര്യം നേടി എടുക്കുക, ആ മഹത്വം മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടു നമ്മള്‍ കാണുന്നതിനും കേള്‍ക്കുന്നതിനുമെല്ലാം സമരം കൊണ്ടാടുന്നു. ഇവിടെ ഒറ്റകെട്ടായി എല്ലാവരെയും കൊണ്ടു നടക്കാന്‍ ഭരണകര്‍ത്താക്കള്‍ നെട്ടോട്ടം ഓടുന്നു. വീണ്ടും രാജ്യത്തെ അടിയറവു വക്കുമ്പോള്‍, ഇവിടെ ജനങ്ങള്‍ മറ്റൊരു ഗാന്ധിയെ നേതാവായി കിട്ടാതെ, ഈ രാജ്യത്തെ അഴിമതിക്കഥകള്‍ , തമ്മില്‍തല്ലു, കൊലപാതകങ്ങള്‍ , മാഫിയ കൂട്ടുകെട്ട്   കഥകള്‍ കേട്ട് ഒന്നും ചെയ്യാന്‍ കഴിയാതെ  മൌനികളാകുന്നു, പ്രതികരിക്കാന്‍ മറന്നു പോകുന്നു പാവം ജനങ്ങള്‍ . പ്രതികരിച്ചാലും പ്രയോജനം ഇല്ലെന്നു അവര്‍ അറിയുന്നു. ഇവിടെ ഇപ്പോള്‍ എന്തും ആഘോഷങ്ങളാണല്ലോ, അപ്പോള്‍  ആ കൂട്ടത്തില്‍ ഈ ദിനവും നമുക്ക് ആഘോഷിക്കാം.

3 comments:

  1. i guess you have watched lage raho munna bhai... change is possible in this generation too. but...

    ReplyDelete
  2. Why not. Let us ...!

    Good one. Best wishes.

    ReplyDelete
  3. കാബിനെറ്റ്‌ മിഷന്‍, ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ ബ്രിട്ടീഷ്‌ ഗവണ്മെന്റ്ല്‍ നിന്നും ഭാരതത്തിനു തിരികെ നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അന്ന് വരെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒറ്റകെട്ടായി നിന്ന സംഘടനകള്‍/ അഥവാ പാര്‍ട്ടികള്‍ തമ്മില്‍ തല്ലി.... ഇത് ചരിത്രം.....
    അന്നുമുതല്‍ ഇങ്ങോട്ട് അടി, അടിയോടടി.

    ആശംസകള്‍ :)

    ReplyDelete