Saturday, November 10, 2012

മലാല ദിനം

ഇന്ന് മലാല ദിനം. മലാല ഒരു ദു:ഖമായി നമ്മുടെ മനസ്സില്‍ കടന്നു കൂടിയിട്ടു ഇന്ന് ഒരു മാസമാകുന്നു.

 സ്കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങുമ്പോള്‍ താലിബാന്‍ തീവ്ര വാദികള്‍ നിറയോഴിച്ചു, തലക്കും കഴുത്തിനും വെടിയേറ്റ മലാലക്കു വേണ്ടി ലോകമെങ്ങും പ്രാര്‍ത്ഥന നിര്ഭരയയിരിക്കുമ്പോള്‍, നമുക്കും പ്രാര്‍ത്ഥിക്കാം. ബ്രിട്ടനിലെ ക്വീന്‍ എലിസേബെത്ത് ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചു വരുന്ന മലാല, അവളുടെ ചിന്തകളും പ്രതീക്ഷകളും ലോകത്തോട്‌ പങ്കു വക്കാന്‍ അവയുടെ പൂര്‍ത്തികരണത്തിനായി അവള്‍ മടങ്ങി വരുമെന്ന് തന്നെ ആണ് ലോകം പ്രതീക്ഷിക്കുന്നതു.   

പാക്കിസ്താനിലെ സ്വാത് താഴ്വരവരയിലെ പഷതൂണ്‍ ഗോത്ര വര്‍ഗക്കാര്‍, അവര്‍ പോരാളികള്‍ . ആ പോരാട്ട പൈതൃകമാണ് മലാല യുസ്സെഫ് സായ് എന്ന മലാലയുടെയും സവിശേഷത. ആ സവിശേഷത ആയിരിക്കാം അവളെ താലിബാന്‍ എതിരെ, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ പ്രേരിപ്പിച്ചത്.

ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഒരു വലിയ സംസ്കൃതിയുടെ ഭാഗമായ ബുദ്ധ പ്രതിമകള്‍ തകര്‍ക്കുന്നത് നമ്മള്‍ കണ്ടു. ശരിയായ രീതിയില്‍ ശിരോ വസ്ത്രം ധരിച്ചില്ല എന്ന കാരണത്താല്‍ തല ചാക്ക് കൊണ്ട് മൂടി കൈകള്‍ കൂട്ടികെട്ടി ചാട്ട കൊണ്ട് അടിക്കുന്ന ദൃശ്യം, താലിബാന്‍ ഭീകരതയുടെ ഈ ദൃശ്യങ്ങള്‍ സ്വാത്‌ താഴ്വരയിലുള്ള സ്ത്രീ ജനങ്ങളില്‍ മാത്രമല്ല ഭീതി പടര്‍ത്തിയത്‌ ലോകമെമ്പാടുമുള്ള ജനങ്ങളില്‍ ഭീതി പടര്‍ത്തി.

 മലാല എന്ന പെണ്‍കുട്ടി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അനേകം പെണ്‍കുട്ടികള്‍ക്ക് വേണ്ടി, താലിബാനെതിരായി ശബ്ദം ഉയര്ത്തിയവള്‍ അവളുടെ തിരിച്ചു വരവിനായി നമുക്കും പ്രാര്‍ത്ഥിക്കാം, അവള്‍ക്കു വേണ്ടി ഈ ദിനത്തില്‍.

18 comments:

  1. മലാല എന്ന പെണ്‍കുട്ടി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അനേകം പെണ്‍കുട്ടികള്‍ക്ക് വേണ്ടി, താലിബാനെതിരായി ശബ്ദം ഉയര്ത്തിയവള്‍ അവളുടെ തിരിച്ചു വരവിനായി നമുക്കും പ്രാര്‍ത്ഥിക്കാം,

    ReplyDelete
    Replies
    1. മനോഹരം വായനക്കാരെന്റെ മനസ്സിൽ തങ്ങി നിൽക്കുന്നവ. അലിവിന്റെ.... ആർദ്രതയുടെ തേനുറവകൾ തത്തിക്കളിക്കുന്ന വരികൾ..

      Delete
  2. മലാലക്ക് വേണ്ടി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കാം...

    ReplyDelete
    Replies
    1. ശരിക്കും മലാലയെ അറിയുമൊ

      Delete
    2. എസ്, മുബി അവള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാം

      Delete
  3. മലാല തിരിച്ചുവന്നെ മദിയാകൂ

    ReplyDelete
  4. സത്യത്തില്‍ നിങ്ങള്‍ അയാളെ സുകിപ്പിക്കാന്‍ പറഞ്ഞതായിരുന്നു പക്ഷെ അയാള്‍ സുഖിച്ചില്ല എന്നതാണ് സത്യം

    ReplyDelete
    Replies
    1. എന്തിനുള്ള റിപ്ല്യ്‌ ആണിത്, മനസ്സിലായില്ലല്ലോ

      Delete
  5. മാനവികതക്കെതിയുള്ള തീരാശാപമാണ് മത തീവ്രവാദവും അതിനോടനുബന്ധിച്ച ഇത്തരം സാംസ്കാരിക ദാരിദ്ര്യവും... ഒരു ജനതയുടെ ദുരന്തം...

    ReplyDelete
    Replies
    1. ഒരു തീരാശാപം തന്നെ ആണ് ഈ മതതീവ്രവാദം, അതിന്റെ തീവ്രത അനുഭവിക്കുന്ന ജനങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ട്

      Delete
  6. മലാല ദിനത്തോട് എനിക്ക് ഒരു യോജിപ്പുമില്ല
    കണ്ണുതുറന്ന് നോക്കിയാല്‍ ലക്ഷക്കണക്കിന് മുഖങ്ങളാണ് “ഞങ്ങളെയൊന്ന് ഓര്‍ക്കുന്നതു പോലുമില്ലേ..?” എന്ന് കേഴുന്നത്
    അതുകൊണ്ട് മാത്രം

    ReplyDelete
    Replies
    1. ശരിയാണ് അജിത്‌,ദിവസവും നമ്മുടെ ചുറ്റും എത്ര പെണ്‍കുട്ടികള്‍, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. അത് അറിയാഞ്ഞിട്ടല്ല, എങ്കിലും മലാല ഒരു ദു:ഖമായി മനസ്സില്‍ കടന്നു കൂടുന്നു.മത തീവ്രവാദം അതിന്റെ ദയനീയ ചിത്രം കൂടി ആണ് മലാല

      Delete
  7. ഹം ഈയിടെയായി നല്ല മടിയാ. അതോണ്ട് ഒരു പോസ്റ്റും വായികാറില്ലാ അതാ വൈകിയേ..

    മലാല തിരിച്ച് വരട്ടെ. സമാധാനത്തിന്റെ ഒരു പ്രതീകമാകട്ടെ.
    മറ്റനേകം ദുരിതമുഖങ്ങൾ ഈ ലോകത്തുണ്ട്,അവരെ കാണാതെ നമ്മൾ മലാലയെ മാത്രം പൊക്കിപിടിക്കുന്നു എന്ന് ആരോപിക്കുന്നവരുടെ മനസ്സിലുമുള്ളത് ഒരുതരം അസഹിഷ്ണുത തന്നെ.

    ReplyDelete
  8. i guess thats the least the world can give her...
    by the way
    Happy Diwali to you...

    ReplyDelete
  9. ആഹാ ..............ഒലാല്ലലലാ മലാലാ ......അഭിവാദ്യങ്ങള്‍

    ReplyDelete
  10. Jeevithathinu vendiyulla ella porattangalkkum....!

    Manoharam, Ashamsakal.....!

    ReplyDelete
  11. ചേച്ചി..... അതിമനോഹരം... മലാല. 🌹🌹🌹🌹🌹... 🙏

    ReplyDelete