Thursday, May 30, 2013

ഇന്നത്തെ സ്ത്രീ


ഇന്നത്തെ സ്ത്രീ

 

കാലം മാറുകയാണ് പെണ്‍കുട്ടികള്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ ജാലകങ്ങള്‍ തുറന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും നമ്മുടെ സ്ത്രീകള്‍ പുരുഷന്റെ സ്വകാര്യ സ്വത്തായി മാറിയിരിക്കുന്നു.  മാനസികമായും ബൌദ്ധികമായും അവള്‍ ഒതുങ്ങി പോയതെന്താണ്. ഇത്രയും സാക്ഷരതയുള്ള കേരളത്തിലെ  സ്ത്രീകള്‍ വളരെ വിധേയത്തോടെ ഒതുങ്ങിക്കൂടിയിരിക്കുന്നു.
 
 
സ്ത്രീകളെ വര്‍ണിക്കുവാന്‍ സാഹിത്യകാരന്മാര്‍ക്കും കവികള്‍ക്കും വാക്കുകള്‍ പോരാ. അത്ര നൈര്‍മല്യവും, സ്നേഹവും, വാക്കുകളില്‍ കലര്‍ത്തി അവര്‍ അവളെ ഒരു ദേവത ആക്കുന്നു. പക്ഷെ യഥാര്‍ഥ ജീവിതത്തില്‍ അവള്‍ക്കു എന്ത് വില ആണുള്ളത്. അത്രയധികം മാനിക്കപ്പെടുന്നുണ്ടോ?.

സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പ്രചരിക്കുമ്പോഴും അവളുടെ സ്വാതന്ത്ര്യത്തിനു മേല്‍ നിയന്ത്രണമെര്‍പ്പെടുത്താന്‍ പുരുഷ മേധാവിത്വമുള്ള സമൂഹം ശ്രമിക്കുന്നു.  പുറം ലോകത്തെ സുരക്ഷിതത്വമില്ലായ്മ അവളെ ഒതുങ്ങികൂടാന്‍ പ്രേരിപ്പിക്കുന്നു. ഇനി ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ അവര്‍ക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളും, മരണങ്ങളും നടക്കുന്നത് കേരളത്തിലാണ്, ഏറ്റവും അധികം സ്ത്രീ പീഡനങ്ങളും. എന്ത് കൊണ്ട് കേരളത്തില്‍ സ്ത്രീകള്‍ ഇത്രയതികം അപമാനിക്കപ്പെടുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരേണ്ട  പുരുഷന്‍ തന്നെ അവളെ അപമാനിക്കുന്നു. അവളെ താഴ്ത്തികെട്ടുന്നു. ജീവിതവും, സംസ്കാരവും കച്ചവടല്‍ക്കരിക്കപ്പെട്ടിരിക്കുന്നു, സ്ത്രീയും ഒരു ചരക്കായി മാറിയിരിക്കുന്നു. അവളെ അങ്ങനെ തന്നെ കാണാന്‍ പുരുഷ സമൂഹം ശ്രമിക്കുന്നു. അബല ആയ  അവള്‍ വ്യക്ത്വിത്വമില്ലാത്തവളായി സ്വയം ഒതുങ്ങി കൂടുന്നു, ഉച്ചത്തില്‍ സംസാരിക്കുന്നതു പുരുഷനാണെങ്കില്‍ അവന്‍ ശക്തനാണ്, എന്നാല്‍ അതൊരു സ്ത്രീ ആണെങ്കില്‍ അവള്‍ അച്ചടക്കമില്ലാത്തവളായി. നിശ്ചിത് കളങ്ങളില്‍ നിന്നും പുറത്തു വരാനാവാതെ സ്ത്രീയെ പ്രതിഷ്ടിചിരിക്കുകയാണ് , അവിടുന്ന് പുറത്തു വരാതെ ജീവിതം എങ്ങനെ അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ കഴിയും.

താഴെ തട്ടിലുള്ള സ്ത്രീകളെ ആരും ഫെമിനിസം പഠിപ്പിക്കേണ്ടതില്ല. നിത്യ ജീവിതവുമായി പോരുതുന്നതിനിടയില്‍ അവര്‍ സ്വയം ഫെമിനിസ്ടുകള്‍ ആയിത്തീരും. അതിനവര്‍ ബുദ്ധിജീവികളും,വനിതാ നേതാക്കളും ഒന്നുമാകേണ്ട ആവശ്യമില്ല. കുടുംബം നോക്കി നടത്തേണ്ടതു അവര്‍ മാത്രമാണ്. 

പക്ഷെ മദ്ധ്യവര്‍ഗ്ഗ സ്ത്രീകളുടെ കാര്യം വ്യത്യസ്തമാണ്.എന്തും മൂടി വച്ചും, സന്തോഷം അഭിനയിച്ചും അവര്‍ തന്നിലേക്ക് തന്നെ ഒതുങ്ങികൂടുന്നു. ഇവിടെ ആണ് ഏറ്റവും അധികം പീഡനങ്ങള്‍ നടക്കുന്നതും. തന്റെ തന്നെ അന്തസത്തയെ അടിയറവക്കുന്നവ ര്‍. സ്വന്തം ശക്തിയെ തിരിച്ചറിഞ്ഞു തിരുത്തേണ്ടത് അവര്‍ തന്നെ ആണ്.

 അവള്‍ ആരാണെന്നു പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം ഒരേ അച്ചില്‍ വാര്‍ത്ത‍ ദിനങ്ങളുമായി കഴിയുന്നവള്‍. ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിക്കുന്ന അവള്‍ തനിക്കായി ജീവിക്കാന്‍ മറന്നു പോകുന്നു. പിന്നെ സ്വയം ഞാന്‍ ആരായിരുന്നു എന്ന് തിരിച്ചറിയാന്‍ തുടങ്ങുമ്പോഴേക്കും, ഓര്‍മയില്‍ ഒന്നും തെളിയാതെ വരുന്നു. 

സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ മടിക്കുന്നു. അത്രയേറെ മലീസമായത് കൊണ്ടാണ് അവര്‍ മടി കാണിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് അവരെ കൊണ്ട് വരാനുള്ള ആര്‍ജവം പുരുഷന്മാര്‍ കാണിക്കുന്നില്ല. സ്ത്രീകള്‍ക്ക് അതിനുള്ള തന്റെടവുമില്ല.

മഹാഭാരതത്തിലെ ദ്രൌപതിയെ പോലെ ശക്തയും,ബുദ്ധിമതിയും, വികാരവതിയുമായ സ്ത്രീ. “എനിക്ക് തലച്ചോര്‍ഉണ്ട്, ഗര്‍ഭപാത്രമുണ്ട്, ഞാനതില്‍ സംതൃപ്ത ആണെന്ന് പറഞ്ഞു അഭിമാനം കൊണ്ടവള്‍. അങ്ങനെ ഓരോ സ്ത്രീകളും ദ്രൌപതിയെ പോലെ അഭിമാനികള്‍ ആകാത്തത് എന്ത് കൊണ്ട്?. ആത്മവിശ്വാസമുള്ള, ശക്തയായ പെണ്‍കുട്ടി ആയി അവളെ വളര്‍ത്താന്‍ കുടുംബത്തിനു കഴിയണം, എല്ലാ സുരക്ഷിതത്വവും കൊടുക്കാന്‍ സമൂഹത്തിനും കഴിയണം.  മനുഷ്യവംശത്തിന്റെ നിലനില്‍പ്പ്‌ തന്നെ സ്ത്രീയിലൂടെ ആണെന്നുള്ള ഓര്മ്മയിലെങ്കിലും അവളെ ബഹുമാനിക്കുക.

സ്ത്രീയെ, നീ സ്വയം നിന്നെ സ്നേഹിക്കാന്‍ പഠിക്കൂ, സ്വന്തം കഴിവുകളെ സ്വയം തിരിച്ചറിയൂ. അപ്പോള്‍ നിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകി പോകില്ല. അപ്പോള്‍ നിന്നെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ ഇടയില്‍ പഴയ ധീരയായ, സ്വതന്ത്രയായ മലയാളി സ്ത്രീയായി ജീവിക്കാന്‍  കഴിയും

 

10 comments:

  1. glad to see an update here :)

    ReplyDelete
  2. സ്ത്രീശാക്തികരണം സ്ത്രീയില്‍ നിന്ന് തന്നെ തുടങ്ങണം.
    സ്ത്രീ ശക്തിയാണ്. അത് സ്വയം തിരിച്ചറിയുകതന്നെ വേണം

    ReplyDelete
  3. നല്ല ലേഖനം . സ്ത്രീ ഇന്ന് ഒരു ഉപഭോഗ വസ്തു മാത്രം ആയി മാറുന്ന കാലം ആണ് . അതിനു ഉത്തര വാദികൾ ഈ സമൂഹം ആണ് . പരസ്പര ബഹുമാനം ഉള്ള ഒരു സമൂഹം ഉയര്ന്നു വന്നാലെ ആ കഴ്ച്ചപാടിനു മാറ്റം ഉണ്ടാകുകയുള്ളൂ. സമൂഹത്തിന്റെ എല്ലാ മേഘലകളിലും സ്ത്രീയും പുരുഷനും തുല്യർ ആണ് . അതിനാൽ തന്നെ ആരാലും അടിച്ചമാര്തപെടാൻ കഴിയാതെ സ്വയം ഉയര്ന്നു വരാൻ ഉള്ള ആര്ജ്ജവം സ്ത്രീ കാണിക്കണം അങ്ങനെ ഉള്ള സ്ത്രീകള് സമൂഹത്തിലും കുടുംബത്തിലും തല ഉയരത്തി തന്നെ നില്ക്കുന്നുണ്ട് .

    കൂടുതൽ എഴുതുക അഭിനന്ദനങ്ങൾ

    ReplyDelete
  4. ഷീലാ കയ്യൊന്നു മുറിഞ്ഞപ്പോഴേക്കും ആള് മറയത്തു തന്നെ ഇരിപ്പാണോ?
    എത്ര നാളായി കണ്ടിട്ട്?ങേ.

    ഒന്ന് വാ എന്തെങ്കിലും മിണ്ടിക്കൂടെ ?

    ReplyDelete
  5. എഴുത്ത് തുടർന്നോളു നല്ല ഒരു ശൈലി കൈവശമുണ്ട് അഭിനന്ദനങ്ങൾ

    ReplyDelete
  6. വിലപിടിപ്പുള്ള വലിയൊരു സത്യം

    ReplyDelete
  7. അഭിനന്ദനങ്ങൾ 🌹🌹🌹 Dr. Vasudevan

    ReplyDelete