Monday, October 29, 2012

സത്യം പറഞ്ഞപ്പോള്‍


യാത്രകള്‍ എപ്പോഴും എനിക്കിഷ്ടമാണ്. ട്രെയിന്‍ യാത്ര ആണ് ഏറെ ഇഷ്ടം. ഫ്ലൈറ്റ് യാത്രകളാണ് ഏറ്റവും അരോചകമായി തോന്നിയിട്ടുള്ളത്. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള യാത്ര ഒരിക്കല്‍ പോലും എനിക്കിഷ്ടമായി തോന്നിയിട്ടില്ല, തിരിച്ചും.  

ഇവിടെ നിന്ന് മിക്ക ഫ്ലൈറ്റും രാത്രികാലങ്ങളിലാണ്, അവിടെ നിന്നുള്ളത് അതിരാവിലെയും. രണ്ടും എനിക്ക് അത്ര സുഖമുള്ള യാത്രാ സമയങ്ങളല്ല. രാത്രി യാത്രകളില്‍  ഒരിക്കല്‍ പോലും എനിക്കുറങ്ങാന്‍ കഴിയാറില്ല. ഈ യാത്രകളില്‍ ചിലരൊക്കെ അന്തവും കുന്തവുമില്ലാതെ ഉറങ്ങുന്നത് കാണാം, ചെറിയ കുട്ടികള്‍ മിക്കപ്പോഴും കരച്ചിലില്‍ ആയിരിക്കും, മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങള്‍ യാത്രയില്‍ ഉടെനീളം കരച്ചിലില്‍  തന്നെ ആയിരിക്കും., കരഞ്ഞു കരഞ്ഞു ശ്വാസം നിലച്ചു പോയ സംഭവങ്ങള്‍ ഉണ്ട്.

ഒരിക്കല്‍ ഒരമ്മയും കുഞ്ഞും, കുഞ്ഞിനു മൂന്നു മാസം പ്രായം. കുട്ടി ഫ്ലൈറ്റില്‍ കയറിയപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങിയതാണ്‌.  നിര്‍ത്താതെ  കരയുന്ന കുഞ്ഞു.

ആ നിലവളി നിര്‍ത്താതെ തുടര്‍ന്ന് കൊണ്ടേ ഇരുന്നു, സഹിക്കാന്‍ വയ്യാതെ ഞാന്‍ ചെവി മൂടി. എന്നിട്ടും മനസ്സ് സമ്മതിക്കുന്നില്ല, ദയനീയമായ ആ കരച്ചില്‍ ചെവിയിലേക്കല്ല മനസ്സിലേക്കാണ്‌ തുളച്ചു കയറുന്നതെന്ന് തോന്നി. മിക്കവാറും എല്ലാവരും ഉറക്കത്തിലാണ്. കുഞ്ഞിനു ഇടക്ക് കരയാന്‍ കഴിയാതെ  ശബ്ദം നേര്‍ത്ത് നേര്‍ത്തു  വന്നു. അടുത്തിരിക്കുന്നവര്‍ പോലും ശ്രദ്ധിക്കുന്നില്ല, എയര്‍ ഹോസ്റ്റെസ് മൈന്‍ഡ് പോലും ചെയ്യുന്നില്ല, പാവം അമ്മ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. അവളും ഒരു കരച്ചിലിന്‍റെ വക്കത്തായിരുന്നു.
രണ്ടു സീറ്റിനു പുറകിലുള്ള ഞാന്‍ ചെന്ന് കുഞ്ഞിനെ വാങ്ങി, എന്റെ സീറ്റില്‍ വന്നിരുന്നു. മാറത്തു അടക്കി പിടിച്ചു കിടത്തിയപ്പോള്‍ തന്നെ കരച്ചില്‍ നിര്‍ത്തി, അപ്പോള്‍ അമ്മ കുട്ടിക്കുള്ള പാലുമായി വന്നു. അത് കൊടുത്തു, കുട്ടിയെ   തോളത്തു കിടത്തി ഉറക്കി, തിരിച്ചു കൊടുത്തപ്പോള്‍, ആ അമ്മയുടെ കണ്ണില്‍ അത്ഭുതം. എന്ത് മാജിക്ക് ആണ് നിങ്ങള്‍ കാട്ടിയത് എന്ന ഭാവം.

മൂന്നു മാസമായ കുഞ്ഞിനെ നോക്കിയത് അമ്മൂമ്മ  ആയിരിക്കും, ചെറുപ്പക്കാരി ആയ അമ്മക്ക് അതിനെ എടുക്കാന്‍ പോലും അറിയില്ലായിരുന്നു. കൂട്ടിനു ആരുമില്ലാതെ യാത്ര തിരിക്കുന്ന എല്ലാ ചെറുപ്പക്കാരികളായ അമ്മമാരുടെയും അനുഭവം ഇങ്ങനൊക്കെ തന്നെ ആയിരിക്കണം.

പക്ഷെ നാലര മണിക്കൂര്‍ ഇരുന്നുള്ള ഈ യാത്രയില്‍, എന്‍റെ കാലുകള്‍ നീര് വച്ച്, വേദന എടുക്കാന്‍ തുടങ്ങും, നീണ്ടു നിവര്‍ന്നു കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഉറങ്ങാനും കഴിയില്ല, സഹയാത്രികര്‍ മിക്കവാറും എല്ലാവരും തന്നെ ഉറക്കത്തിലായിരിക്കും. അവിടെ എനിക്ക് കൂട്ട് ബുക്കും, ഐപോടും ആണ്, ബുക്ക്‌ വായിച്ചു മടുക്കുമ്പോള്‍ എനിക്കിഷ്ടപെട്ട പാട്ട് കേട്ടിരിക്കും. നല്ല കംഫോര്ട്ട് തോന്നുന്ന ആളാണ്‌ അടുത്തിരിക്കുന്നതെങ്കില്‍ സംസാരിച്ചിരിക്കും. 

അങ്ങനെ ഒരു യാത്രയില്‍, എന്‍റെ അടുത്ത സീറ്റില്‍ ഒരു സായിപ്പായിരുന്നു, അയാളുടെ ഇംഗ്ലീഷ് ചിലപ്പോള്‍ എനിക്ക് മനസ്സിലാകില്ല അത് കൊണ്ടു തന്നെ എനിക്കും ഒട്ടും താല്പര്യം തോന്നിയില്ല അയാളോട് സംസാരിക്കാന്‍., അയാളാണെങ്കില്‍ ഐപാഡില്‍ എന്തെക്കെയോ ചെയ്യുന്നു. ഞാനും  അത്ര ശ്രദ്ധിച്ചില്ല.

സ്ക്രീനില്‍ തെളിഞ്ഞ സിനിമ ഒക്കെ അറുബോറന്‍ ഹിന്ദി, ഇംഗ്ലീഷ്, അറബിക് സിനിമകള്‍, കാണാന്‍ എനിക്ക് ഒട്ടു താല്പര്യം തോന്നിയതുമില്ല. അപ്പോള്‍ ഞാന്‍ എന്റെ കൈയില്‍ കരുതിയ ബുക്കുകള്‍ എടുത്തു. അതില്‍ ഒന്ന്, നിത്യചൈതന്യയതിയുടെ  പ്രാണായാമം എന്ന ബുക്ക്‌ ആയിരുന്നു. വായിച്ചു കൊണ്ടിരുന്നപ്പോള്‍ ലൈറ്റ് ഓഫ്‌ ആയി, ഞാന്‍ ഐപോഡ് എടുത്തു പാട്ട് കേട്ടിരുന്നു, ഉറക്കം വരുന്നുണ്ട് പക്ഷെ സീറ്റില്‍ ഇരുന്നുള്ള ഉറക്കം എത്രയൊക്കെ ശ്രമിച്ചാലും പറ്റില്ല, അപ്പോഴാണ് അയാള്‍ വളരെ വിനീതനായി എന്റെ കൈയിലെ ബുക്ക്‌ ചോദിച്ചു, അവര്‍ അങ്ങനെ ആണല്ലോ, എത്രയും വിനീതരായിട്ടെ  പെരുമാറു. ആ കാര്യത്തില്‍ അവരെ നമുക്ക് അനുകരിക്കാവുന്നതേയുള്ള, പ്രാണായാമത്തെ കുറിച്ചു ആയി ചര്‍ച്ച, എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ വാചാലമായി പറഞ്ഞു, പക്ഷെ അയാള്‍ എന്നെ അതിശയിപ്പിച്ചു കൊണ്ട് യോഗയെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ അഹങ്കാരമെല്ലാം ആവി ആയി പോയി. 

അമൃതാനന്ദ മയി മഠത്തെ കുറിച്ചും അവിടുത്തെ ഭക്തന്‍ ആണെന്നും, ഇടക്കിടെ അവിടെ പോകാറുണ്ടെന്നുമൊക്കെ പറഞ്ഞു. ഭാര്യ  നെഴ്സ് ആണെന്നും, അവര്‍ ഒരു ഡിവോര്‍സിന്‍റെ വക്കത്താണെന്നും, മക്കള്‍ എന്നേ കൂടു വിട്ടു പോയി, മകന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്നു, മകള്‍ പഠിക്കുന്നു. അവിടെ മക്കള്‍ പതിനെട്ടു വയസ്സ് കഴിഞ്ഞാല്‍ സ്വന്തം കാലില്‍ നില്‍ക്കുന്നു, നമ്മള്‍ മക്കള്‍ കല്യാണം കഴിച്ചു കുട്ടികള്‍ ആയാലും അവര്‍ നമ്മോടൊപ്പം തന്നെ  ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. മകന്‍ കല്യാണം കഴിച്ചാലും ചിലവിനു കൊടുക്കുന്ന അച്ഛനമ്മമാര്‍ , എന്നാലും, അച്ഛനമ്മമാരെ മറക്കുന്ന മക്കള്‍, എന്നാണോ നമ്മള്‍ ഈ മനോഭാവങ്ങള്‍ മാറ്റുന്നത്. നല്ലതും ചീത്തയുമൊക്കെ എല്ലാ സംസ്കാരങ്ങളിലും ഉണ്ട്, എങ്കിലും നമ്മള്‍ ഓരോരുത്തരും സ്വന്തം സംസ്കാരമാണ് വലുതെന്നു വിശ്വസിക്കുന്നു, അതില്‍ അഭിമാനം കൊള്ളുന്നു.

അതിനിടയില്‍ അയാള്‍ എന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചു, അവരുടെ  വിവരങ്ങള്‍ തിരക്കി. അവസാനം അയാള്‍ എന്നോട്  ചോദിച്ചു, "ഞങ്ങള്‍ സ്ത്രീകളുടെ പ്രായവും, പുരുഷന്റെ ശംബളവും ചോദിക്കാറില്ല എങ്കിലും താങ്കളുടെ പ്രായം എത്ര ആണ്"   ഞാന്‍ എന്റെ പ്രായം  പറഞ്ഞു. നിന്നെ കണ്ടാല്‍ പ്രായത്തെക്കാള്‍  ചെറുപ്പം തോന്നുന്നു.  പിന്നെ കുറെ പ്രശംസകള്‍, പൊക്കലുകള്‍. ഞാനും തിരിച്ചു പ്രായം ചോദിച്ചു, അയാളുടെ മറുപടി കേട്ട് ഞാന്‍ അന്തിച്ചു. ദൈവമേ അയാളുടെ പ്രായത്തെക്കാള്‍ എത്രയോ വയസ്സനായി തോന്നുന്നു. ഞാന്‍ അത് തുറന്നു പറഞ്ഞു. പെട്ടെന്നായിരുന്നു അയാള്‍ പൊട്ടി തെറിച്ചത്‌, ഞാനാകെ സ്തബ്ധയായി , ഇയാള്‍ക്കെന്തു പറ്റി. അയാള്‍ പറഞ്ഞു, എന്റെ കൂടുകാര്‍ പറയും എന്നെ കണ്ടാല്‍ ശരിക്കുള്ള പ്രായം പറയില്ല, പ്രായത്തെക്കാള്‍ ചെറുപ്പമാണന്നെന്നാണ് അവര്‍ പറയാറുള്ളത്.  നീ എന്ത് കൊണ്ടങ്ങനെ പറഞ്ഞു, ഞങ്ങള്‍ ഒരു സുന്ദരി അല്ലാത്ത സ്ത്രീയെ കണ്ടാലും ഓ, ഇന്ന്  നീ വളരെ സുന്ദരി ആയിരിക്കുന്നു എന്നേ പറയാറുള്ളു. ''. എനിക്കാകെ ചിരി വരുന്നുണ്ടായിരുന്നു. ചിലപ്പോള്‍ എന്റെ ചിരി പുറത്തേക്കു വരുമോ എന്ന് ഞാന്‍ പേടിച്ചു. ഞാന്‍ പറഞ്ഞു,"ഞങ്ങള്‍ ഇന്ത്യക്കാര്‍  ഉള്ളത് ഉള്ളതു പോലെ പറയൂ. സത്യമേ പറയാവു എന്നാണ് ഞങ്ങളെ പഠിപ്പിക്കുന്നത്‌, അതാണ്‌ ഞങ്ങളുടെ സംസ്കാരം", അത് അയാളുടെ ദേക്ഷ്യം കൂട്ടിയതേയുള്ളു. അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, ഞാന്‍ സോറി പറഞ്ഞതൊന്നും ഏറ്റില്ല, പിന്നെ അയാള്‍ എന്നോട് മിണ്ടിയതേയില്ല, ഞാനും.
എപ്പോഴോ ഉറങ്ങിപ്പോയി. അപ്പോഴേക്കും അനൌണ്‍സുമെന്റ്റ് വന്നു, വിമാനം താഴെ ഇറങ്ങാനുള്ള തന്ത്രപ്പാടിലാണെന്ന് . ഞാന്‍ പാളി നോക്കി അയാളുടെ മുഖത്തേക്ക്. അയാള്‍ ദേക്ഷ്യത്തില്‍ തന്നെ ആണെന്ന് തോന്നുന്നു. ഞാന്‍ ഇറങ്ങുന്നതിനു മുന്‍പേ ഒന്ന് കൂടി സോറി പറഞ്ഞു, എന്റെ നാട്ടിലേക്ക് അയാള്‍ക്ക് സ്വാഗതവും പറഞ്ഞു തടി തപ്പി. അന്ന് ഞാന്‍ ഉറപ്പിച്ചു , ഇനി മേലില്‍ ഒരാളോടും സത്യം പറയില്ലെന്ന്.സുന്ദരന്‍ അല്ലെങ്കിലും സുന്ദരന്‍ ആണെന്നും, വയസ്സനാണെങ്കിലും യവ്വനയുക്തന്‍ ആണെന്നുമൊക്കെ പറഞ്ഞു സുഖിപ്പിക്കണം. അതാണ്‌ ശരി, അത് കേള്‍ക്കുന്നവര്‍ക്കും ഒരു സുഖമല്ലേ, ഇനി പോസിറ്റീവ് തിങ്കിംഗ് മാത്രം മതി.

43 comments:

  1. ഹഹ, സത്യം പറഞ്ഞ് വിരോധം സമ്പാദിക്കാന്‍ എന്തൊരു മിടുക്ക്..!!

    സത്യംവദ ഒക്കെ മാറി ഇനി പ്രിയംവദ എന്ന പ്രമാണം പിന്‍ പറ്റിക്കൊള്ളുക

    ReplyDelete
    Replies
    1. അപ്പോള്‍ അങ്ങനെ പറ്റിപോയി, എങ്കിലും കാമെന്റ്സ് ഇട്ടതിനു നന്ദി അജിത്‌

      Delete
  2. ഹഹ.. ആ സത്യം പറച്ചിലാണിഷ്ടപ്പെട്ടത്..
    അതു നന്നായി ചേച്യേ...
    കുറിപ്പിഷ്ടമായി

    ReplyDelete
    Replies
    1. നന്ദി സുമേഷ്, എന്ത് കൊണ്ട് താന്‍ വിമര്‍സിച്ചില്ല

      Delete
  3. തീവണ്ടിയാത്ര തന്നെയാ സുഖം പുറത്തെ കാഴ്ചകള്‍ കാണാം,ജീവിതങ്ങളും.എന്തായാലും അനുഭവക്കുറിപ്പുകള്‍ കൊള്ളാം.

    ReplyDelete
    Replies
    1. നന്ദി കമെന്റ്സിനു കാത്തി

      Delete
  4. നമസ്തേ,
    തുറന്നു സംസാരിച്ചാല്‍ ചിലര്‍ക്ക് ഇഷ്ടമാകില്ല, ചില സത്യങ്ങള്‍ എല്ലാര്‍ക്കും ഇഷ്ടപ്പെടമെന്നും ഇല്ല... എന്നു കരുതി സംസാരിക്കുന്ന ആളുകള്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ സംസാരിക്കാനാകുമോ?
    നമ്മുടെ സംസാര രീതി ഇഷ്ടപെടുന്നവരോട് സംസാരിക്കുമ്പോള്‍ മാനസികാമായ അടുപ്പം തനിയെ വരും ... ഇത് എന്‍റെ അഭിപ്രായമാണെ .....

    എഴുത്തും അനുഭവവും നന്നായി..... സായിപ്പിനോടാ കളി..... ഇനി മേലില്‍ ഫ്ലൈറ്റില്‍ ബുക്ക്‌ എടുത്തു പോയേക്കരുത് :P ;)

    ReplyDelete
    Replies
    1. തന്റെ കമെന്റ്സിനു നന്ദി ഉണ്ട് കേട്ടോ

      Delete
  5. അപ്രിയ സത്യങ്ങള്‍ പറയാത്തിരിക്കുന്നതാവും ചിലപ്പൊള്‍ നല്ലതു അല്ലേ!!!!

    ReplyDelete
  6. തീര്‍ച്ചയായും, നന്ദി രാജീവ്‌

    ReplyDelete
  7. i have not made any international flights, so no experience on that. but train journey, like you said, i too love and i have been lucky to travel the length n breadth of our vast country... such trips always provide opportunities to mingle with people of all sorts.. but i have not had this kind of experience haha...
    well, maybe at times, we need to say not the truth if not lie :P

    ReplyDelete
  8. ഞാൻ കമന്റുന്നതിനു മുന്നെ ഒന്നു മുൻ കമന്റ്സിലേക്ക് നോക്കി, അത് ഇംഗ്ലീഷ്.! ഞാൻ കമന്റാതെ പോയാലോ ന്ന് വിചാരിച്ചപ്പഴാ വേറേം കമന്റ്സ് കണ്ടത്. അപ്പൊ ഞാനും...

    'അവര്‍ അങ്ങനെ ആണല്ലോ, എത്രയും വിനീതരായിട്ടെ പെരുമാറു. ആ കാര്യത്തില്‍ അവരെ നമുക്ക് അനുകരിക്കവുന്നതേയുള്ള, പ്രാണായാമത്തെ കുറിച്ചു ആയി ചര്‍ച്ച, എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ വാചാലമായി പറഞ്ഞു, പക്ഷെ അയാള്‍ എന്നെ അതിശയിപ്പിച്ചു കൊണ്ട് യോഗയെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ അഹങ്കാരമെല്ലാം ആവി ആയി പോയി. '

    അത് ചേച്ചീ ആവിയായിപ്പോയതെന്താ ന്നോ ? ആ ഇംഗ്ലീഷ് ചിലപ്പോൾ ചേച്ചിക്ക് ശരിക്ക് മനസ്സിലായിട്ടുണ്ടാവില്ല,അതാവും.!

    'ഞാന്‍ എന്റെ പ്രായം പറഞ്ഞു. “നിന്നെ കണ്ടാല്‍ പ്രായത്തെക്കാള്‍ ചെറുപ്പം തോന്നുന്നു”. പിന്നെ കുറെ പ്രശംസകള്‍, പൊക്കലുകള്‍. ഞാനും തിരിച്ചു പ്രായം ചോദിച്ചു, അയാളുടെ മറുപടി കേട്ട് ഞാന്‍ അന്തിച്ചു. ദൈവമേ അയാളുടെ പ്രായത്തെക്കാള്‍ എത്രയോ വയസ്സനായി തോന്നുന്നു. ഞാന്‍ അത് തുറന്നു പറഞ്ഞു.'

    ഇതിനും കാരണം 'അതു' തന്നെയാവാൻ സാധ്യതയുണ്ട്.
    ചേച്ചി അയാളോട് സത്യം തുറന്ന് പരഞ്ഞതിന് കാരണം ഈ ബൂലോകത്ത് അധികം പരിചയമില്ലാഞ്ഞിട്ടാ,നല്ല പരിചയമുണ്ടെങ്കിൽ ഒരിക്കലും അദ്ദേഹത്തെ വെറുപ്പിക്കുന്ന വിധത്തിൽ സത്യം പറയില്ല. അതങ്ങിനേയാ.
    നന്നായിട്ടുണ്ട്.ആശംസകൾ.

    ReplyDelete
    Replies
    1. ചിലപ്പോള്‍ നമ്മള്‍ വിവേകമില്ലാതെ സംസാരിക്കും, ഇനി അങ്ങനെ സംഭവിക്കില്ല.

      Delete
  9. ആശംസകള്‍ ........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....

    ReplyDelete
    Replies
    1. തീര്‍ച്ചയായും ജയരാജ്‌, ആശംസകള്‍ക്ക് നന്ദി.

      Delete
  10. അനുഭവവിവരണം നന്നായിട്ടോ... ആശംസകള്‍ ഷീലയേച്ചി...

    ReplyDelete
    Replies
    1. ആശ സന്തോഷം, ബ്ലോഗ്‌ ഒക്കെ ഞാന്‍ വായിച്ചു, തീര്‍ച്ചയായും കമന്റ്‌ ഇടാം

      Delete
  11. ഞാൻ ആദ്യമായിട്ടാണീ ബ്ലോഗിൽ... വിമാനയാത്രാവിവരണം രസിച്ചൂട്ടോ... നുണ പറഞ്ഞില്ലെങ്കിലും അപ്രിയ സത്യം പറയാതിരിക്കുക എന്നത് തന്നെ ഭൂഷണം...

    എന്റെ വിമാനയാത്രയിലെ അനുഭവങ്ങൾ താഴെക്കൊടുക്കുന്നു... താൽപ്പര്യം തോന്നുന്നുവെങ്കിൽ വായിക്കുമല്ലോ...

    ഡ്യൂട്ടിഫ്രീ
    എയർബസ്സും മില്ലേനിയവും

    ReplyDelete
    Replies
    1. നന്ദി വിനു, വായിച്ചു വിമാനയാത്രാവിവരണം, കമന്റ്സ് ഇടുന്നുണ്ട്

      Delete
  12. ഒരു മാന്യനെക്കേറി ‘എടാ... കിളവാ...’ ന്നു വിളിച്ചാൽ പിന്നെ അയാൾ തല്ലാതിരുന്നത്, വിളിച്ചത് ഒരു സ്ത്രീ ആയതുകൊണ്ടാകും...!
    ചേച്ചി അങ്ങനെയൊന്നും വിളിച്ചിട്ടില്ലെങ്കിലും അയാൾക്ക് ഫീൽ ചെയ്തത് അങ്ങനെയാകും...!
    ഞാനിവിടെ ആദ്യമാണെന്നു തോന്നുന്നു...
    ആശംസകൾ..

    ReplyDelete
    Replies
    1. ഹേ, ഞാനത്ര ഒന്നും ആലോചിച്ചില്ല, അപ്പോള്‍ തോന്നിയത് പറഞ്ഞു, എങ്കിലും കാമെന്റ്സ് ഇട്ടതിനു നന്ദി ഉണ്ട്.

      Delete
  13. വളച്ചുകെട്ടില്ലാത്ത ഈ എഴുത്ത് വളരെ ഹൃദ്യമായി.ലളിതമായ അവതരണവും ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. സന്തോഷം മുഹമ്മദ്‌, ഈ പ്രോത്സാഹനത്തിനു വളരെ നന്ദി ഉണ്ട്

      Delete
  14. Positive Thinking. Negative ..???

    Manoharam, Ashamsakal...!!

    ReplyDelete
  15. Valare nanayi ezuthiyitundu chechi..

    sathyangal engane awatharipikunu enathum nammuku sradikavuna oru karyamanu.
    "You looks older than u actually are."
    "You are younger than you actually looks."
    randum onnanu. pakse randamathe sentence atra offensive ayi thonilla (chilarkengilum).. :)
    ____ Jinto

    ReplyDelete
    Replies
    1. "എന്തുവാടി ഇതു" എന്നൊക്കെ കണ്ടപ്പോള്‍ പേടിച്ചു പോയി, പിന്നീടാണ് മനസ്സിലായതു ബ്ലോഗിന്‍റെ പേരാണെന്ന്. സന്തോഷം ജിന്റ്റോ കമന്റ്സ് ഇട്ടതിനു.

      Delete
  16. ഹ ഹ ഹ.. അത് നന്നായി.. ലോകത്തോരാള്‍ക്കും തനിക്ക് വയസായെന്നു കേള്‍ക്കാന്‍ ഇഷ്ടമല്ലല്ലോ.. പാവം സായ്പ്പ് ...

    ReplyDelete
    Replies
    1. ശരി ആണ്, ആര്‍ക്കും ഇഷ്ടമല്ലല്ലോ, പക്ഷെ പറഞ്ഞു പോയി, ഇനി എന്ത് ചെയ്യും

      Delete
  17. വയസ്സാകുമ്പോള്‍ അറിയാം അതിന്റെ വിഷമം ;)

    നന്നായിട്ടുണ്ട് കേട്ടോ..വളരെ ലളിതമായി എഴുതിയിരിക്കുന്ന ഒരു പോസ്റ്റ്‌..

    വീണ്ടും വരാം..

    ReplyDelete
    Replies
    1. കാമാന്റ്സിനു നന്ദി, അറിയാം പറഞ്ഞത് ശരി ആയില്ലെന്ന്, ആ വിഷമം മാറാനാണ് എഴുതിയത്

      Delete
  18. മുഖത്തുനോക്കി കള്ളമേ പറയാവൂ ഒരിക്കലും സത്യം പറയരുത്

    സത്യം അപ്രീയം

    ആശംസകള്‍

    ReplyDelete
  19. ന ബ്രൂയാത് സത്യം അപ്രിയ് എന്നാണല്ലോ പണ്ട് ജോര്‍ജ് ബുഷ്‌ പറഞ്ഞത്

    അപ്രിയമായ കാര്യങ്ങള്‍ കഴിവതും (അത് പേര്‍സണല്‍ ആണ് എങ്കില്‍ ) പറയാതിരിക്കുന്നത് തന്നെയാണ് നല്ലത്

    സത്യാ സന്ധമായ ചോദ്യവും, ഈ എഴുത്തും ഒരു നിഷ്കളങ്കം ആയ മനസുണ്ട് എന്ന് കാട്ടുന്നു എന്ന് പറയാതെ വയ്യ !!.

    ReplyDelete
    Replies
    1. ശ്രീകാന്ത്, തന്റെ ഹാസ്യം അപാരം തന്നെ, വി.കെ.എന്‍ കഥപോലെ. കമെന്റ്സിനു നന്ദി

      Delete
  20. ആദ്യമായാണ് ഇവിടെ കൊള്ളാം ,,കൂടുതല്‍ നല്ല പോസ്റ്റുകള്‍ വായനക്കായി പ്രതീക്ഷിക്കുന്നു !!

    ReplyDelete
  21. കോര്‍പ്പറേറ്റ് ലോകത്തെ ലവ് അങ്ങനെ യാണ് .. പരസ്പരം കാണുമ്പോള്‍ നല്ല മധുരമുള്ള സ്വരത്തില്‍ രണ്ടു പുകഴ്ത്തല്‍ .... അതിനു ആട്മാര്തയുടെ ഒരു അംശം പോലും ഉണ്ടാവില്ല, സത്യത്തിന് അല്ല അവിടെ സ്ഥാനം, അവിടെ വാക്കുകള്‍ കൊണ്ട് സുഖിപ്പിക്കുന്നതിലാണ് കാര്യം. കഥ നന്നായിട്ടുണ്ട്. Nice experience... As usual Excellent Presentation.

    ReplyDelete
  22. orukaryam njan sredhichu kittanulladu kittayappak kittanu urakkam vannallo nannayi chechi yatra anufavangal vayikkan resamulladanu

    ReplyDelete
  23. everybody likes to be praised, സത്യം ഭ്രുയാം, പ്രിയം ഭ്രുയാം ന ഭ്രുയാം സത്യമപ്രിയം എന്നാണല്ലോ ചൊല്ല്!
    നല്ല ഒഴുക്കുള്ള എഴുത്ത്, കുറച്ചു ചിത്രങ്ങള്‍ കൂടി ചേര്‍ത്ത് മനോഹരമാക്കൂ!

    ReplyDelete